Local newsPONNANI
പുതുപൊന്നാനി ബീവി ജാറം കമ്മറ്റി ഒഫീസിൽ മോഷണം;രണ്ട് ലക്ഷം രൂപയോളം കവർന്നു

പൊന്നാനി :പുതുപൊന്നാനി ബീവി ജാറം കമ്മറ്റി ഒഫീസിൽ മോഷണം.രണ്ട് ലക്ഷം രൂപയോളം കവർന്നു.ശനിയാഴ്ച പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം പോലീസിനെ അറിയിക്കുന്നത്.പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മോഷണം നടത്തുന്നത് പതിഞ്ഞ സിസികേമറ ദൃശ്യവും പോലീസ് ശേഖരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച അവധി ആയത് കൊണ്ട് വ്യാഴാഴ്ച രാത്രി ജാറം കമ്മിറ്റി ഓഫീസ് അടച്ച് ജീവനക്കാർ പോയിരുന്നു.ഡോഗ് സ്കോഡ്,ഫിംഗർ പ്രിന്റ് ഉദ്ധ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു
