എടപ്പാളിൽ അറബ് പൗരൻമാർ നോമ്പ് തുറ സംഘടിപ്പിച്ചു

എടപ്പാൾ: ആയുർഗ്രീൻ ആശുപത്രിയിൽ ചികിൽസക്ക് എത്തിയ അറബ് പൗരൻമാർ നോമ്പ് തുറ സംഘടിപ്പിച്ചു. സഊദി അറേബ്യ, ഒമാൻ, യു എ ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പഞ്ചായത്തിലെ ജനപ്രതിനിധികളെയും പത്രപ്രവർത്തകരെയും പങ്കെടുപ്പിച്ച് അറബ് രീതിയിലുള്ള നോമ്പ് തുറയാണ് നടത്തിയത്.
ആയുർഗ്രീനിൽ 5 വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന റോബോട്ടിക്ക് റിഹാബിലിറ്റേഷൻ വിഭാഗം അധിഥികൾക്കായി പരിചയപ്പെടുത്തി.
സെലിക്ക്, ജരീഷ്, ഹരീസ്, മർഗൂഗ് തുടങ്ങിയ 20 ൽ അധികം അറബി വിഭവങ്ങൾ ചേർത്തൊരുക്കിയ നോമ്പ് തുറ വ്യത്യസ്ത രുചി ഭേദങ്ങളാണ് നൽകിയത്.
മാനേജിംഗ് ഡയറക്ടർ ഡോ.സക്കരിയ, മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ള, പ്രൊജക്ട് ഡയറക്ടർ അബ്ദുലത്തീഫ്,
ഡയറക്ടർമാരായ ഹമീദ് ഹാജി എടപ്പാൽ, അലി. പി.കെ. ദീനാർ ഹുസൈൻ ഹാജി, മുജീബ് അയിലക്കാട്,ഹരിസ് തുടങ്ങിയവർ സംസാരിച്ചു. ഗെറ്റ് വെൽ ഹോസ്പിറ്റൽ ഡയറക്ടർ മാരായ ഡോക്ടർ ഹക്കീം ഡോക്ടർ നൗഫൽ എന്നിവർ ആശംസകൾ അറിയിച്ചു.ഷഡ് രസ, റസ്റ്റാറന്റ് മാനേജർ ശബാബ്,ശംസുദ്ദീൻ, ജിനേഷ്- അതിഥികളെ സ്വകരിച്ചു.ആയുർഗ്രീൻ ഓപ്പറേഷൻ ഓഫീസർ ജിയാസ് നന്ദി രേഖപ്പെടുത്തി.
