CHANGARAMKULAM

ചങ്ങരംകുളം എവറാംകുന്ന് ഒന്നര ഏക്കറിലെ ഷമാമും തണ്ണിമത്തനും വിളവെടുപ്പ് നടത്തി

ചങ്ങരംകുളം:എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇറക്കിയ തണ്ണിമത്തനും ഷമാമുമാണ് വിളവെടുത്തത്.സുഹൃത്തുക്കളും കർഷകരുമായ സബാഹുസ്സലാം,ഷാഹിർ. സുഹൈർ എറവറാംകുന്ന്, മൂസ, അബ്ബാസ്, ഉബൈദ്.അമീറാ സബാഹു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.പ്രതികൂല കാലാവസ്ഥയിലും ഒന്നര ഏക്കർ സ്ഥലത്ത് തണ്ണിമത്തനും ഷമാമും കൃഷിയിറക്കിയത് യുവാക്കൾക്ക് വലിയ വെല്ലുവിളിയായിരുന്നു.എന്നാൽ തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.വിളവെടുപ്പ് ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ റീസ പ്രകാശൻ,കരുണാകരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിജിത്ത്, ഹോർട്ടി കോർപ്പ് പ്രതിനിതി -ജ്യോതി,വാർഡ് മെമ്പർ ഷഹന നാസർ,കൃഷ്ണൻ നായർ, കെ സതീശൻ തുടങ്ങിയവർ വിളവെടുപ്പ് ഉത്സവത്തിന് എത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button