CHANGARAMKULAM

വേനൽ മഴ കനത്തതോടെ കുടിവെള്ള പൈപ്പിനായി പൊളിച്ച റോഡുകളിൽ ദുരിതയാത്ര

ചങ്ങരംകുളം:വേനൽ മഴ കനത്തതോടെ കുടിവെള്ള പൈപ്പിടാനായി പൊളിച്ച റോഡുകളിൽ യാത്രാദുരിതം ഏറുന്നു.ആലംകോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ റോഡ് ഗതാഗത യോഗ്യമല്ലാത്ത ആവസ്ഥയിലേക്ക്

മാറിയിട്ടുണ്ട്.പലയിടത്തും റോഡിലേക്ക് കയറ്റി ജെസിബി ഉപയോഗിച്ച് മാന്തിയാണ് പൈപ്പിട്ടത്.മിക്ക സ്ഥലത്തും റോഡിന് കുറുകെ കീറിയതും റോഡിന്റെ തകർച്ചക്ക്

കാരണമായിട്ടുണ്ട്.ചിയ്യാനൂർ,മനക്കൽ കുന്ന് മേഖലയിൽ

റോഡിൽ കിടക്കുന്ന മണ്ണ് മഴ പെയ്തതോടെ ചെളിയാവുകയും ബൈക്ക് അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നതും

പതിവായിട്ടുണ്ട്.പൈപ്പിനായി കീറിയിട്ട റോഡരികിലെ ചാലിൽ വാഹനങ്ങൾ ചാടുന്ന അവസ്ഥയും നിലവിലുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button