PONNANI
കുന്നംകുളം പ്രസ് ക്ലബ്ബിന്റെ മാധ്യമ പുരസ്ക്കാരം പൊന്നാനിയിലെ മാധ്യമ പ്രവർത്തകൻ കെ വി നദീറിന്

കുന്നംകുളം:സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ കുന്നംകുളം പ്രസ് ക്ലബ്ബിന്റെ മാധ്യമ പുരസ്ക്കാരം പൊന്നാനിയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ വി നദീറിന്. 2021 ഏപ്രിൽ 17 മുതൽ 20 വരെ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച “ഒഴുകണം കനോലിക്ക് അന്വേഷണ പരമ്പരക്കാണ് അവാർഡ്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
