MALAPPURAM

കല്ലിങ്ങൽ പറമ്പ് സ്കൂളിൽ എസ്. പി.സി പാസിങ് ഔട്ട് പരേഡ് നടന്നു

കൽപകഞ്ചേരി : എം. എസ്. എം ഹയർസെക്കണ്ടറി സ്കൂൾ കല്ലിങ്ങൽ പറമ്പിലെ സൂപ്പർ സീനിയർ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. കോഴിച്ചിന ആർ.ആർ.ആർ.എഫ് RRRF അസിസ്റ്റന്റ് കമാൻഡന്റ് കെ.വി. രാജേഷ് സല്യൂട്ട് സ്വീകരിച്ചു. സീനിയർ കേഡറ്റുകളിൽ നിന്നും മികച്ച കേഡറ്റുകൾളായി മുഹമ്മദ് നാഫിഹ്, ഫിദ. ബി എന്നിവരെ തിരഞ്ഞെടുത്തു.തുടർന്ന് നടന്ന പൊതുയോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. വഹീദ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹസീന, സ്കൂൾ പ്രിൻസിപ്പൽ എം. ടി. മുജീബ്റഹ്മാൻ, ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ വഹാബ്, മാനേജർ കെ. അബ്ദുൽ ലത്തീഫ്,
ഇൻസ്പെക്റ്റർമാരായ ഷംസാദ്, രജിദ, ജമീല,സി.പി.ഒ തഖ്ദീർ, മുഷ്താഖ് സംസാരിച്ചു. കഴിഞ്ഞവർഷം എസ്.പി.സി യിൽ നിന്നും എ പ്ലസ് നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സി.പി.ഒ തഖ്ദീർ സ്വാഗതവും മുസ്താഖ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button