Local newsPONNANI
മത്സ്യതൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി അഡ്വ.എ.എം രോഹിത്

പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ.എം രോഹിത് വെളിയങ്കോട് പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. രാവിലെ ഒമ്പതുമണിക്ക് വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അനന്തകൃഷ്ണൻ മാസ്റ്റർ പര്യടനം ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് രോഹിത്തിനെ സ്വീകരിച്ചത്. മത്സ്യതൊഴിലാളികളുടെ ഏറെക്കാലമായുള്ള കടൽഭിത്തി നിർമ്മാണവും വെളിയങ്കോട് തീരത്തെ മണൽ തിട്ട നീക്കം ചെയ്യലും താൻ ജയിച്ചു വരികയാണെങ്കിൽ പ്രഥമ പരിഗണനയോടെ പൂർത്തീകരിക്കുമെന്ന് രോഹിത് മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പ് നൽകി.വെളിയംകോട് ഗ്രാമഞ്ചായത്തിലെ വിവിധ മേഖലകളിലെ സ്വീകരണത്തിന്നു ശേഷം പര്യടനം എരമംഗലത്തു അവസാനിച്ചു.














