Local newsMALAPPURAM

ഓടുന്ന ഓട്ടോയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം; രക്ഷപ്പെടാൻ ഓട്ടോയിൽ നിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ!

മലപ്പുറം: യാത്രക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കാവനൂർ തവരാപറമ്പ് മൂർപ്പൻതൊടി ശിഹാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒട്ടോറിക്ഷയിൽ വച്ചുള്ള അതിക്രമം തുടർന്നതോടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ കയറിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അരീക്കോട് സ്റ്റേഷൻ പരിതിയിലെ ഒരു ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിക്ക് നേരേയാണ് ഓട്ടോ ഡ്രൈവറുടെ പീഡനശ്രമം നടന്നത്. നാല് പെൺകുട്ടികൾ കയറിയ ഓട്ടോയിൽ അവസാനം ഇറങ്ങേണ്ട പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പെൺകുട്ടി തനിച്ചായതോടെ വീട്ടിലേക്ക് ഇറക്കി തരാം എന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്നു വിറച്ച പെൺകുട്ടി ഓട്ടോയിൽ നിന്ന് പുറത്ത് ചാടി തൊട്ടടുത്ത വീട്ടിൽ ഓടിക്കയറുകയായിരുന്നു. പെൺകുട്ടിക്ക് നിസാര പരിക്കേറ്റു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ശിഹാബ് പിടിയിലായത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റെഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button