EDAPPAL
കെപിപിഎ മലപ്പുറം ജില്ലാ വെസ്റ്റ് പ്രസിഡന്റായി സലിം മൂക്കുതലയെ തിരഞ്ഞെടുത്തു

തിരൂർ :കെപിപിഎ (കേരള പ്രൈവറ്റ് ഫർമസിസ്റ്റ്സ് അസോസിയേഷൻ) തിരൂരിൽ നടന്ന ജില്ലാ കമ്മിറ്റിയിൽ എത്സൺ വയനാട് സ്റ്റേറ്റ് കമ്മിറ്റി വരണാധികാരിയുടെ നേതൃത്വത്തിൽ സലിം കെവിയെ ജില്ലാ വെസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറി ലീന, ട്രെഷറർ ബേബി സ്കറിയ, ഫാർമസി കൗൺസിൽ മെമ്പർ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് റഫീഖ്,അനീഷ് കുറ്റിയിൽ സെക്രട്ടറി അനിൽ എന്നിങ്ങനെയുള്ളവർ യോഗത്തിൽ പ്രസംഗിച്ചു. സ്ഥാനമേറ്റ സലിം ഡോക്ടർ മാരുടെ കുറിപ്പടികൾ വായിക്കാൻ തിരിയാത്ത വിധം ഡോക്ടർമാർ എഴുതുന്നത് അവസാനിപ്പിക്കണമെന്നും ഫാർമസിസ്റ്റുകളുടെ മിനിമം സാലറി നൽകൽ എല്ലാ മെഡിക്കൽ സ്റ്റോർ ഉടമകളും ഒരുപോലെ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
