KERALA
വയനാട് കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്ടിലെ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറകു ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ്. ചെതലയം റേഞ്ചിലെ മൂഴിമല പുതിയേടത്ത് കാട്ടുനായ്ക്ക കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയ മൂന്ന് പേരെ കാട്ടാന ആക്രമിച്ചത്. ബസവിയുടെ സഹോദരി മാച്ചിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോഡരൻ ബൈരൻ ഓടി രക്ഷപ്പെട്ടു. ഇന്നലെയും ഇവിടെ കാട്ടാന ശല്യം ഉണ്ടായതായി ഇവർ അറിയിച്ചു.
