PONNANI

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി പൊന്നാനിയിൽ ഒരുങ്ങുന്നു

പൊന്നാനി: കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനുതന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു. പ്ലാന്റ് നിർമ്മിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘം വിലയിരുത്തി. നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിലൈനേഷൻ പ്ലാന്റ് (കടൽ വെള്ളംകുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി ആരംഭിക്കുന്നത്. കേരള വാട്ടർ അതോരിറ്റി പിച്ച് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണാനാകും. കഴിഞ്ഞ നഗരസഭാ കൌൺസിൽ യോഗം പദ്ധതിയുടെ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.
ഹാർബറിലെ നിർദ്ദിഷ്ട സ്ഥലം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സൈന്റിസ്റ്റ് ഡോ.രാജൻ എബ്രഹാം, കേരള വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനിയർ ഇ എ.സന്തോഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വിദഗ്ധ സംഘമാണ് സന്ദർശനം നടത്തിയത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി ചെയർമാ മാന്മാരായ എം. ആ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ. ഒ ഷംസു, ടി. മുഹമ്മദ് ബഷീർ തുടങ്ങിയ ജനപ്രതിനിധി സംഘത്തോടൊപ്പമാണ് സന്ദർശനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button