ഐഡിയൽ മോണ്ടിസ്സോറി സ്കൂളിൽ വീണ്ടും’കിളിക്കൊഞ്ചൽ

തവനൂർ: കോവിഡ് മൂലം നീണ്ട ഇടവേളക്കു ശേഷം ഐഡിയൽ മോണ്ടിസ്സോറി സ്കൂൾ തുറന്നപ്പോൾ
ആട്ടവും പാട്ടുമായി കുട്ടികളിൽനിന്നുള്ള കളിചിരികൾ വീണ്ടും കേട്ടു തുടങ്ങി.
ആദ്യ ലോക്ഡൗണിൽ അടച്ചിട്ട മോണ്ടിസ്സോറി സ്കൂൾ രണ്ടു വർഷത്തിനുശേഷമാണ് തുറക്കുന്നത്.
ഈ അദ്ധ്യയന വർഷത്തിൽ ആദ്യമായി ക്ലാസിലെത്തുകയും അദ്ധ്യാപകരെ നേരിട്ടു കാണുകയും ചെയ്യുന്നതിൻ്റെ സന്തോഷത്തിലാണ് മോണ്ടിസോറി വണ്ണിലെ (Mon: 1) കുരുന്നുകൾ.
ഇത്രയും കാലം പഠനം ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നതിനാൽ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം കുട്ടികളെ ഒരുമിച്ചുകാണുന്നതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും സ്കൂൾ അധികൃതരും.
സ്കൂൾ പരിസരവും ക്ലാസ് മുറികളും വർണബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചും മധുരവിതരണം ചെയ്തും സ്വീകരിച്ച കുഞ്ഞുങ്ങൾ അദ്ധ്യാപകരോടൊപ്പം ഐഡിയൽ ചിൽഡ്രൻസ്പാർക്ക്, പ്ലേ ഗ്രൗണ്ട് ,പക്ഷിക്കൂട്, മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു.
മോണ്ടിസോറി പ്രിൻസിപ്പാൾ ബിന്ദു പ്രകാശ്, മാനേജർ മജീദ് ഐഡിയൽ, ഷാഫി അമ്മായത്ത്, സിനി ആർട്ടിസ്റ്റും ഐഡിയൽ അദ്ധ്യാപികയുമായ രൂപ ലക്ഷ്മി,സുമ വിജയൻ, ഷിമ അജിത്ത് എന്നിവർ നേതൃത്വം നൽകി.
