Uncategorized
കര്‍മ്മ റോഡില്‍ ബൈക്ക് അപകടം; ഒരാൾ മരിച്ചു

പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൊന്നാനി എം ഇ എസ് കോളേജിനടുത്ത് താമസിച്ചിരുന്നതും ഇപ്പോൾ ഈശ്വരമംഗലം താമസക്കാരനുമായ റഫീഖ് (42) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ റഫീഖിന്റെ മകൻ ജിഫിനെ (13) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും നരിപറമ്പ് സ്വദേശിയും മീൻ കച്ചവടക്കാരനുമായ ഹനീഫയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊന്നാനി കർമ്മ റോഡിൽ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. കച്ചവടത്തിനായുള്ള മത്സ്യവുമായി പോവുകയായിരുന്ന ബൈക്കും, റഫീഖ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.













