പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നതില്‍ കണ്‍ഫ്യൂഷന്‍ തീരുന്നില്ല


പൊന്നാനി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.എ.എം രോഹിതിന്റെ പേരാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്നത്. പ്രമുഖരുടേതുള്‍പ്പെടെ നിരവധി പേരുകള്‍ മാറി മറിഞ്ഞാണ് രോഹിതിലെത്തി നില്‍ക്കുന്നത്. ഇത് അന്തിമ പട്ടികയിലേക്കെത്തുമൊ എന്നറിയാന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണം.

പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പേരുകള്‍ ഇടയ്ക്കു വച്ച് അപ്രത്യക്ഷമായി. അഡ്വ.എ എം രോഹിതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂര്‍, കെ പി സി സി അംഗം എം.വി ശ്രീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ലിസ്റ്റ് ഹൈക്കമാന്‍ഡിന് മുന്നിലേക്കെത്തുന്ന ഘട്ടമെത്തിയതോടെ ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകള്‍.

പരിഗണിക്കുന്ന സ്ഥിതിയുണ്ടായി. എ.എം രോഹിതിന് വേണ്ടി ഹൈക്കമാന്‍ഡിലുള്ള കേരള പ്രതിനിധിയുടെ ഇടപെടല്‍ ഉണ്ടായതോടെ ചിത്രം വീണ്ടും മാറി മറിഞ്ഞു.
