PONNANI

മലബാർ സമരം: പൊന്നാനിയിലെ ചരിത്രപാലം ഇനി ഓർമ

പൊന്നാനി: മലബാർ സമരത്തിന്റെ ചിന്തകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം ഓർമയായി. പൊന്നാനി പള്ളപ്രത്തെ പഴയ പാലമാണ് പൊളിച്ചുനീക്കിയത്. കനോലി കനാൽ നവീകര ണ ഭാഗമായാണ് പാലത്തിന്റെ അവശിഷ്ടങ്ങളും പൊളിച്ചത്.

മലബാർ സമരനാളിൽ പോരാളികൾ പൊന്നാനി യിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊ ളിച്ച് മാറ്റിയിരുന്നു. പാലം പൊളിച്ചതോടെ ഖിലാ ഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു. അന്നിത് മരപ്പാലമായിരു ന്നെങ്കിൽ സമരാനന്തരം ഇവ ബ്രിട്ടീഷുകാർ ത ന്നെ കോൺക്രീറ്റ് പാലമാക്കി.
നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊ ന്നാനി പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കു റുകെയാണ് സ്ഥിതി ചെയ്യുന്നത്. പൊന്നാനി നഗ രമധ്യത്തിലൂടെ കടന്നുപോകുന്ന കനോലി കനാ ലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖല യെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതു ക്കിപ്പണിതു.
ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃ ക്കാവ്, കറുകത്തിരുത്തി, കൊല്ലൻപടി മേഖലയി ലുള്ളവർ നാല്പതിറ്റാണ്ട് മുമ്പ് പൊന്നാനി പടി ഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്. അന്ന് ഇതുവഴി ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല. പാലത്തിന്റെ പടികൾ കയറി ഇറങ്ങി കാൽനടയാ യി ആയിരുന്നു യാത്ര. എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാ ലം യാഥാർഥ്യമായി. അതോടെ ബ്രിട്ടീഷുകാർ നി ർമിച്ച ഈ പാലം ഉപയോഗശൂന്യമായി. ഇതിന്റെ ചവിട്ടുപടികൾ പിന്നീട് തകർന്നു വീണു.

കാലമേറെ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഒരു പാഠമായി നിലനിൽ ഇന്നും പുതുതലമുറക്ക് ക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്. കനോ ലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീ തിയും കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button