KERALA

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്  സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗമുള്ളതായി കണ്ടത്തിയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

കൊവിഡ് ബാധിതനായ വിവരം മന്ത്രി തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. പൊതുപരിപാടികള്‍ മാറ്റിവെച്ചതായും ഈ അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button