EDAPPALLocal news
എടപ്പാള്‍ തവനൂരില്‍ വോട്ടര്‍മാരുമായി സൗഹൃദം പങ്കിട്ട് മന്ത്രി കെ.ടി. ജലീല്‍


എടപ്പാൾ: എടപ്പാള്‍ തവനൂരില്‍ വോട്ടര്‍മാരുമായി സൗഹൃദം പങ്കിട്ട് മന്ത്രി കെ.ടി. ജലീല്‍ . വട്ടംകുളം കാലടിയിലെ മാണിയൂരിലാണ് സ്വന്തം വാഹനം നിറുത്തി വോട്ടര്‍മാരെ കണ്ട് സൗഹൃദം പുതുക്കിയത്. താന്‍ തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന സൂചന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപഴകല്‍. മണ്ഡലംമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇതിനെല്ലാം വിരാമമിടുന്നതാണ് ജലീലിന്റെ പ്രചാരണം.

