EDAPPAL

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക് സ്വാഗതം പറഞ്ഞു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകന്യമായ മുഹമ്മദലി പഠനോത്സവം ഉദ്ഘാടനവും പി.ടി.എ വൈസ് പ്രസിഡൻറ് വാസുദേവൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന വാർഷിക ആഘോഷ പരിപാടി പ്രശസ്ത കവിയും അധ്യാപകനുമായ എടപ്പാൾ സി. സുബ്രഹ്മണ്യൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ഷരീഫ് റഹ്മാൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ഷീജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശസ്ത മിമിക്രി കലാകാരനായ കലാഭവൻ അഷ്റഫ് പരിപാടിയുടെ വിശിഷ്ടാതിഥിയായിരുന്നു. സ്കൂളിലെ മുൻ അധ്യാപകരുടെ പേരുകളിൽ വർഷങ്ങളായി ഏർപ്പെടുത്തി വരുന്ന എൻഡോവ്‌മെൻ്റുകളുടെ വിതരണം കഴിഞ്ഞവർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള സമ്മാനങ്ങളും ക്ലാസ് ടോപ്പേഴ്സിനുള്ള സമ്മാനങ്ങളും ഇ.എൽ ഇ.പി സംസ്ഥാനതലത്തിൽ പങ്കെടുത്ത കലാകായിക മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകൾ എന്നിവർക്ക് അന്നേദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ അധ്യാപിക പി.പി ബീന പരിപാടിക്ക് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button