MALAPPURAM

പെരിന്തൽമണ്ണ കൊളത്തൂർ കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ ; മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ..!

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്തു നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിൻ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു.

മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് കൊളത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാൻ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂർ പോലീസിന് ലഭിക്കുന്നത്.

തിരുവനന്തപുരത്ത് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, സിനാൻ ഒരു കുപ്പിയിൽ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തിൽ മ്യൂസിയം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button