EDAPPAL
മലയാള താളവാദ്യകലാരംഗത്ത് പുതുചരിത്രം കുറിച്ച് എടപ്പാൾ കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം.
എടപ്പാൾ : മലയാള താളവാദ്യകലാരംഗത്ത് പുതുചരിത്രം കുറിച്ച് എടപ്പാൾ കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് പൂർണമായും വനിതകൾ മാത്രം ഉൾപ്പെട്ട പഞ്ചവാദ്യ സംഘം “മാത്രിക”യുടെ അരങ്ങേറ്റം നടന്നു.
8 വയസ്സുള്ള കുട്ടികളിൽ നിന്ന് 74 വയസ്സുള്ള മുതിർന്നവരെ വരെ ഉൾപ്പെടുത്തി രൂപീകരിച്ച വനിതാ പഞ്ചവാദ്യ സംഘമാണ് “മാത്രിക”. സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോടിന്റെ ശിക്ഷണത്തിലാണ് സംഘം ഒരുങ്ങിയത്. മലയാള താളവാദ്യലോകത്തിലെ പ്രമുഖ ആചാര്യന്മാരുടെ മാർഗനിർദേശവും സംഘത്തിന് ലഭിക്കുന്നുണ്ട്.
രാവിലെ 9 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. പണി പൂർത്തിയായ വാദ്യകലാ പഠനകേന്ദ്രം, സഭാമണ്ഡപം, കലകൾക്കായുള്ള ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. നാടകവും കഥകളിയും ഉൾപ്പെടെയുള്ള കലാപരിപാടികളും ഉണ്ടായി.