ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം
എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ടി കെ സൂരജ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ അംഗങ്ങളായ ടി പി മോഹനൻ, ലക്ഷ്മി നാരായണൻ, സി വി ജയൻ, പി വി അബ്ദുൽ നാസർ, ഇന്ദിര, ദേവീദാസൻ എന്നിവർ നേതൃത്വം നൽകി.
ചങ്ങരംകുളത്ത് സിപിഐ എം ആലങ്കോട്, നന്നംമുക്ക് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവെ ജങ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, പി വിജയൻ, വി വി കുഞ്ഞുമുഹമ്മദ്, ആരിഫ നാസർ, എം അജയ് ഘോഷ്, കെ വി ഷെഹീർ, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
എടപ്പാൾ അങ്ങാടിയിൽ നടന്ന പ്രകടനത്തിന് കെ പ്രഭാകരൻ, ഇ ബാലകൃഷ്ണൻ, അഡ്വ. കെ വിജയൻ, പി പി ബിജോയ് എന്നിവർ നേതൃത്വം നൽകി.
എടപ്പാൾ ചുങ്കത്ത് നടന്ന പ്രകടനത്തിന് സി രാമകൃഷ്ണൻ, എം മുസ്തഫ, എസ് സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി..