ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി പയ്യനാട് സ്റ്റേഡിയം.

മഞ്ചേരി: ജില്ലയിലേക്ക് വിരുന്നെത്തുന്ന ഫുട്ബാൾ മാമാങ്കത്തിനെ വരവേൽക്കാൻ പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. മൈതാനത്തിലെ പുല്ല് പരിപാലിക്കുന്നതിനായി റോളർ ഉപയോ ഗിച്ചുള്ള പ്രവൃത്തി ആരംഭിച്ചു. സ്റ്റേഡിയത്തിലെ ഗാലറി പൂർണമായി വൈറ്റ് വാഷ് അടിച്ചു. ശുചി മുറികൾ, വിശ്രമമുറികൾ, അതിഥി മുറികൾ, സ്റ്റേഡിയം എന്നിവ പെയിന്റ് അടിക്കുന്ന പ്രവൃത്തികൾ ഇതിനോടൊപ്പം പുരോഗമിക്കുകയാണ്. മത്സ രങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിൽ വി. ഐ.പി പവിലിയൻ ഒരുക്കുന്ന പ്രവൃത്തിയും ആ രംഭിച്ചു. രണ്ട് ഭാഗങ്ങളിലായി 1000 കസേരകൾ സ്ഥാപിക്കും. നേരത്തേയുള്ള കസേരകളിൽ ചില ത് നശിച്ചിട്ടുണ്ട്. ഇത് മാറ്റി പുതിയത് സ്ഥാപിക്കും. ഫ്ലഡ് ലൈറ്റുകളുടെ പ്രകാശ തീവ്രത 1500ൽനിന്ന് 2000 വെർട്ടിക്കൽ ലെക്സസ് ആക്കി ഉയർത്താനുള്ള പ്രവൃത്തികൾ അടുത്തദിവ സം തുടങ്ങും.
ആനക്കയത്തുനിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോ ഡ് അറ്റകുറ്റപ്പണി കഴിഞ്ഞദിവസം ആരംഭിച്ചിരു ന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെയാണ് സ്റ്റേഡിയത്തിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.
