EDAPPAL
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ
എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച “ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ” വാഹന പ്രചരണ പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ.പി. വിമൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി.പത്മജ, സന്ദീപ് വിജയൻ, പി. ആസിയ, ടി. ഫർഹാന, എം.ഷീന, മുഹമ്മദ് ഹർഷദ് ഫജർ, ബൽ ക്കീസ് കൊരണപ്പറ്റ, നൗഫൽ അതളൂർ,നാസർ പാട്ടറമ്പ്, ഹെൽത്ത്
സൂപ്രവൈസർ കെ.എം. ശ്രീജിത്ത്, ലൈജു ഇഗ്നേഷ്യസ്,ആർ. വീണ, വി. സലീം, സതീഷ് അയ്യാപ്പിൽ, വി.കെ. നസീർ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പിൻ്റെ നൂതന പദ്ധതികളുടെ എൽ.ഇ.ഡി. പ്രദർശനവും നടന്നു.