CHANGARAMKULAM

അഹലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

ചെറുവല്ലൂർ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചെറുവല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “അഹലൻ റമദാൻ” പ്രഭാഷണം സംഘടിപ്പിച്ചു. ഫെബ്രുവരി 9-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 6.45 ന് ചെറുവല്ലൂർ സലഫി മസ്‌ജിദ് അങ്കണത്തിലാണ് പരിപാടി നടന്നത്. ഷാഫി സലഫി പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. റമദാനിനെ ആത്മീയ ശുദ്ധീകരണത്തിനും സാമൂഹിക ഉത്തരവാദിത്തബോധത്തിനുംഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. പ്രാദേശിക പ്രവർത്തകരുടെ നേതൃത്വത്തിൽ പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button