CHANGARAMKULAM

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു.ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വെച്ചു ചേർന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന കെഎ സ്വഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന് മുഹമ്മദാലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രനാഥ് ഭിന്ന ശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭാസ്യ കാര്യ സ്റ്റാൻ്റി ണ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിശാഖ് വി തുടങ്ങിയവർ സംസാരിച്ചു. പരിവാർ കമ്മിറ്റി അംഗങ്ങൾ അംഗൻവാടി വർക്കർമാർ. ദി ന്നശേഷിക്കാരുടെ രക്ഷിതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് മുതുകാട്, സുധീഷ് നന്നംമുക്ക് ,സുമേഷ്,പിടാവനുർ. പരമേശ്വരൻ, റഫീഖ്, രമേഷ് ചേലക്കടവ് , ധന്യ, റംസീന വനജ,തെസ്നി ,ഷാമില ഉസ്മാൻ, ഷബ്ന നൗഫൽ, നിഷ,തുടങ്ങിയ ഗ്രാമപഞ്ചായത്ത് അഗങ്ങൾ സന്നിഹിതരായിരുന്നു.പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.പങ്കെടുത്തവർക്ക് ICDS സൂപ്പർവൈസർ റംല ബീവി നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ പരിവാർ അംഗങ്ങളുടെ നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് വൈസ് പ്രസിഡണ്ട് മുഹമ്മദാലി നരണിപ്പുഴ എന്നിവർ ചേർന്ന് സ്വീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button