CHANGARAMKULAM
സമ്പാദ്യ കുടുക്ക പൊട്ടിച്ച തുക പാലിയേറ്റീവ് കെയറിന് സമ്മാനിച്ച് കുരുന്നുകൾ.

ചങ്ങരംകുളം:സമ്പാദ്യ കുടുക്ക പൊട്ടിച്ചപ്പോൾ ലഭിച്ച തുക മുഴുവൻ കാരുണ്യം പാലിയേറ്റീവ് കെയറിന് സമ്മാനിച്ച് കുരുന്നുകളുടെ മാതൃക.കക്കിടിപ്പുറം സ്വദേശികളും ആലംകോട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികളുമായ അഭിനവ്,അവന്തിക സഹോദരങ്ങളാണ് തങ്ങളുടെ സമ്പാദ്യം രോഗീപരിചരണത്തിന് മാറ്റി വെച്ചത്.അവന്തിക ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയും,അഭിനവ് നാലാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.കാരുണ്യം ഭാരവാഹികൾക്ക് കൈമാറാനായി കുരുന്നുകൾ അവരുടെ സമ്പാദ്യം സ്കൂളിലെ പ്രധാനാധ്യാപിക ശശികല ടീച്ചർക്ക് കൈമാറി
