യാത്രാപ്രേമികൾക്ക് വിസ്മയം ഒരുക്കി അൽഹിന്ദ് ഹോളിഡേഎക്സ്പോ -2026 ജനുവരി 10, 11 തീയതികളിൽ എടപ്പാളിൽ
എടപ്പാൾ: 1 കോടിയിൽ പരം രൂപയുടെ ഡിസ്കൗണ്ടുകളും സമ്മാനങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ട്രാവൽ & ടൂറിസം പ്രദർശനമായ അൽഹിന്ദ് ഹോളിഡേ എക്സ്പോ (10 -ആം പതിപ്പ്). 2006 ജനുവരി 10,11 തീയതികളിൽ(രാവിലെ 10 മുതൽ വൈകു. 7 വരെ) എടപ്പാൾ രാജധാനി കോംപ്ലക്സിൽ (അൽഹിന്ദ് ഓഫീസ് പരിസരം) വിപുല
മായ പരിപാടികളോടെ നടക്കുകയാണ്.
ജനുവരി 10 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ,
കെ.ടി.ജലീൽ.എം. എൽ.എ, പി.ടി.അജയ് മോഹൻ, അഷ്റഫ് കോക്കൂർ, സി. പി. ബാവ ഹാജി, തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കന്മാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കും.വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗവണ്മെന്റ് ടൂറിസം ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ പങ്കെടുക്കും.
യാത്രാസ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ ലക്ഷ്യമിട്ട് അൽഹിന്ദ് ഹോളിഡേയ്സ് സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ, രാജ്യത്തിനകത്തെയും രാജ്യാന്തരവുമായ 200 ഓളം വിവിധ ടൂർ പാക്കേജുകൾ, തിരഞ്ഞെടുക്കാനും അവസരം ഒരുക്കിയിരിക്കുന്നു. 36,900 മുതൽ ഇന്റർനാഷണൽ ടൂറുകൾ, 3999 മുതൽ ഡൊമസ്റ്റിക് ടൂറുകൾ
എന്നിവ ലഭ്യമാകുന്നതാണ്.
എക്സ്പോ സന്ദർശിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ഫ്രീ ഇന്റർനാഷണൽ ടൂർ, ഡൊമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റുകൾ, റിസോട്ട് സ്റ്റേ സ്പോട്ട് ബുക്കിങ്ങുകൾക്കുള്ള ഓഫറുകൾ കൂടാതെ മറ്റു സമ്മാനങ്ങളും നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
എക്സ്പോയുടെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾക്ക് സർവീസ് ചാർജ് സൗജന്യമായിരിക്കും.
ഇന്റർനാഷണൽ & ഡൊമസ്റ്റിക് ഹോളിഡേ ടൂർ പാക്കേജുകൾക്കു പുറമേ വിദ്യാർത്ഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ്, സ്റ്റുഡൻറ് സ്റ്റഡി ടൂർ, അഡ്വഞ്ചറസ് ടൂർ, വിവിധ ഹോളിലാൻഡ് ടൂർ, സ്ത്രീകൾക്ക് മാത്രമായി വുമൺ എക്സ്ക്ലൂസീവ് ടൂർ എന്നിവ അൽഹിന്ദ് ഹോളിഡേയ്സിന്റെ പ്രത്യേകതയാണ്.
കുടുംബസമേതം എത്തിച്ചേരുന്ന സന്ദർശകർക്ക് ഒരു വേദിയിൽ തന്നെ യാത്രാ പദ്ധതികൾ തയാറാക്കുവാനും ആകർഷകമായ ഓഫറുകൾ പ്രയോജനപ്പെടുത്തുവാനും ഈ എക്സ്പോ മികച്ച അവസരമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. യാസിർ മുണ്ടോടൻ (റീജിയണൽ മാനേജർ, അൽഹിന്ദ് ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്), എം എ ഹസീബ് പൊന്നാനി ( മാനേജ്മെന്റ് എക്സിക്യൂട്ടീവ് ,
അൽഹിന്ദ് ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, കെ. മൻസൂർ (അൽഹിന്ദ് ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്), മുഹമ്മദ് ഹർഷാദ് ഫജർ (അൽഹിന്ദ് ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്) തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.