ചാലിശ്ശേരി

ദേശീയ സരസ്‌മേള:ചാലിശ്ശേരിയുടെ പ്രൗഢി വിളിച്ചോതി നടത്തിയ വിളംബര ഘോഷയാത്ര

ചാലിശ്ശേരി : ചരിത്രസ്‌മരണകളുറങ്ങുന്ന
ചാലിശ്ശേരിയുടെ പ്രൗഢി വിളിച്ചോതി നടത്തിയ വിളംബര ഘോഷയാത്രയോടെ 13-ാ മത് ദേശീയ സരസ്മേളയ്ക്ക് തുടക്കമായി. മന്ത്രി എം.ബി. രാജേഷ് ഘോഷയാത്രയ്ക്ക് നേതൃത്വംനൽകി. പതിമൂന്നാമത് സരസ്മേളയുടെ പ്രതീക സൂചകമായി പതിമൂന്ന് പതാകകൾ വഹിച്ചായിരുന്നു ഘോഷയാത്ര.

വാദ്യഘോഷ അകമ്പടിയോടെ തെയ്യം, തിറ, കരിങ്കാളി, കഥകളി തുടങ്ങിയ ആവിഷ്കാരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. മുത്തുക്കുടകളും കേരളത്തിലെ തനത് കലാരൂപമായ മോഹിനിയാട്ടവും ഒപ്പനയും ശിങ്കാരിമേളവും ഘോഷയാത്രയ്ക്ക് ശോഭയേകി.

ചാലിശ്ശേരി കദീജ മൻസിൽ പെട്രോൾ പമ്പിനുസമീപത്തുനിന്ന് തുടങ്ങി ഉദ്ഘാടനവേദിയായ മുലയംപറമ്പ് മൈതാനിയിൽ പ്രവേശിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാംസ്‌കാരിക-സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി പതിനായിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button