PONNANI
വോട്ടിംഗ് മിഷിനുകളുടെ വിതരണം ആരംഭിച്ചു
പൊന്നാനി : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മിഷിനുകളുടെ (EVM) വിതരണം ആരംഭിച്ചു. പൊന്നാനി എവി ഹൈസ്കൂളിലെ ട്രോന്ഗ് റൂമിൽ സൂക്ഷിച്ച
മിഷിനുകളാണ് വിതരണം ചെയ്തു തുടങ്ങിയത്. മുദ്ര ന്യൂസ്.
ഇന്ന് രാവിലെ മുതൽ പോളിംഗ് ഓഫീസർമാർ എത്തി ഏറ്റുവാങ്ങി. എല്ലാ കേന്ദ്രങ്ങളിലും സുരക്ഷിതമായി മിഷിനുകൾ എത്തിച്ച ശേഷം സന്നദ്ധരെ നിയോഗിച്ച് ടെസ്റ്റ് നടത്തും. അതേസമയം, തിരഞ്ഞെടുപ്പ് കമീഷൻ സുരക്ഷയും സ്വച്ഛതയും ഉറപ്പുവരുത്താൻ പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
വോട്ടിംഗ് ദിവസം എല്ലാ ബൂത്തുകളിലും മിഷിനുകൾ സമയബന്ധിതമായി പ്രവർത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് അധികൃതർ.