MALAPPURAM

ഹ​ണി​ട്രാ​പ്പ്; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​യ​ൽ​വാ​സി​ യു​വ​തി​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍


മലപ്പുറം : ഹ​ണി​ട്രാ​പ്പി​നു പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സി​ന്ധു, ഭ​ർ​ത്താ​വ് ശ്രീ​രാ​ജ്, ബ​ന്ധു​ക്ക​ളാ​യ പ്ര​വീ​ൺ, മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മ​ല​പ്പു​റം എ​ട​ക്ക​ര പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ര​തീ​ഷ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഡ​ൽ​ഹി​യി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ ര​തീ​ഷ് ജൂ​ൺ 11 നാ​ണ് പ​ള്ളി​ക്കു​ത്തി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.
2024 ന​വം​ബ​റി​ലാ​ണ് ഇ​വ​ർ ര​തീ​ഷി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച​ത്. സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. വീ​ട്ടി​ൽ വ​ച്ച് ബ​ലം പ്ര​യോ​ഗി​ച്ച് ര​തീ​ഷി​നെ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ന​ഗ്ന​നാ​ക്കി. വി​വ​സ്ത്ര​നാ​യി നി​ൽ​ക്കു​ന്ന ര​തീ​ഷി​നൊ​പ്പം യു​വ​തി കൂ​ടെ​നി​ന്ന് ഫോ​ട്ടോ എ​ടു​ത്തു. ഫോ​ട്ടോ പു​റ​ത്തു വി​ടാ​തി​രി​ക്കാ​നാ​യി സം​ഘം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ ഫോ​ട്ടോ ര​തീ​ഷി​ന്‍റെ സ്കൂ​ള്‍ ഗ്രൂ​പ്പി​ലേ​ക്കും ഭാ​ര്യ​യ്ക്കും കൂ​ട്ടു​കാ​ർ​ക്കും അ​യ​ച്ചു​ന​ൽ​കി. ഇ​തോ​ടെ നാ​ണ​ക്കേ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ര​തീ​ഷി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചി​രു​ന്നു.
ര​തീ​ഷി​ന്‍റെ അ​മ്മ​യും ഭാ​ര്യ​യും ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ട​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ ക​ടം വാ​ങ്ങി​യ പ​ണം ര​തീ​ഷ് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്ന് ര​തീ​ഷി​ന്‍റെ വീ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ​ണം തി​രി​ച്ചു കൊ​ടു​ക്കാ​തി​രി​ക്കാ​നും ര​തീ​ഷി​ൽ​നി​ന്നും കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ക്കാ​നും വേ​ണ്ടി സി​ന്ധു​വും ഭ​ർ​ത്താ​വ് ശ്രീ​രാ​ജും ചേ​ർ​ന്ന് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി​യ​താ​ണ​ന്നും സ​ഹാ​യ​ത്തി​നാ​യി മ​ഹേ​ഷി​നേ​യും പ്ര​വീ​ണി​നേ​യും കൂ​ടെ കൂ​ട്ടി​യെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button