എസ്.എച്ച്.ജി വർക്ക് ഷെഡ് ഉദ്ഘാടനം നടന്നു

എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് വെങ്ങിനിക്കരയിൽ വെൽ ലൈഫ് പ്ലസ് കുടുംബശ്രീ സംരംഭ യൂണിറ്റിന് വേണ്ടി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്കീമിൽ 2024-25 വർഷം നിർമ്മിച്ച എസ്.എച്ച്.ജി വർക്ക് ഷെഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി.വി പ്രകാശൻ സ്യാഗതം പറഞ്ഞു. ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പ്രീതിമേനോൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.പി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഗായത്രി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ അനീഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ദിനേശ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി ഷീന, കെ.എസ് മഞ്ജുഷ, അരുൺലാൽ വി.എസ് നവീൻ, അഞ്ചലാ ഗഫൂർ, കെ.ശിവകുമാർ, ബേബി പ്രസന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആഷിഫ് പൂക്കരത്തറ, വി.പി വിദ്യാധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എടപ്പാൾ സിഡിഎസ് പ്രസിഡന്റ് ഹരണ്യ നന്ദി പറഞ്ഞു.

















