കേരളപ്പിറവി ദിനാചരണം

എടപ്പാൾ: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ മിഡിൽ സെക്ഷൻ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാളം വിഭാഗം അവതരിപ്പിച്ച പ്രത്യേക അസംബ്ലി ‘ കേദാരം തിരുവനന്തപുരം മുതൽ കാസർകോട് വരെ’ എന്ന വിഷയത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ മനോഹരമായി അവതരിപ്പിച്ചു.
‘കേരളീയ കലകളുടെ സമന്വയം’ എന്ന പ്രദർശനവും വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക വീഡിയോയും പരിപാടിയെ സമ്പന്നമാക്കി.
പരിപാടിയിൽ മലയാള വിഭാഗം മേധാവി
മനോജ് മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടി മലയാള അധ്യാപിക ഷിബിയുടെ ഏകോപനത്തിൽ നടന്നു. എല്ലാ മലയാള അധ്യാപകരുടെയും കൂട്ടായ പരിശ്രമം പരിപാടിയെ വിജയകരമാക്കി.
പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, വിജയാനന്ദ് എന്നിവർ പ്രസംഗിച്ചു.
ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻ്ററി ഹൈസ്ക്കൂൾ വിഭാഗം കേരളപ്പിറവിയുടെ 69-ാം പിറന്നാൾ ‘കേരനിരകളാടും ‘എന്ന പ്രമേയത്തിൽ ആചരിച്ചു.
ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ചിത്രാ ഹരിദാസിൻ്റെ നേതൃത്വത്തിൽ മലയാളവിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ ഐഡിയൽ പൂർവ്വ വിദ്യാർത്ഥി ദിൽഷാദ് താജുദീൻ മുഖ്യ അതിഥിയായിരുന്നു. മലയാളം വിഭാഗം അധ്യാപകരായ, വിനീഷ്, ശ്രീലാൽ, രാജേന്ദ്രകുമാർ, , സിന്ധു പവി, യു.പി പ്രധാനധ്യാപികയായ സിന്ധു ദിനേശ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അറബിക് വിഭാഗം അധ്യാപകൻ സൈനുൽ ആബിദ് നന്ദിയും പറഞ്ഞു













