EDAPPAL
ഇന്തിരഗാന്ധി അനുസ്മരണം നടന്നു

എടപ്പാൾ: കാവിൽപടി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്തിരഗാന്ധി അനുസ്മരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി കുഞ്ഞിമരക്കാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ദേവസി മാസ്റ്റർ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെജി ബാബു, ബെന്നി. കെജി, ടി പി ശ്രീജിത്ത്, കാവിൽ ഗോവിന്ദൻ കുട്ടി, പ്രണവ് കോലത്ത് സുജീഷ് നമ്പ്യാർ, ഹംസ കാവുങ്ങൽ, ടി ഉണ്ണികൃഷ്ണൻ, ഷാജു കെ പി, അലി ചക്കായിൽ, ഷറഫു ചോലയിൽ, വേലായുധൻ കെ പി, സന്തോഷ് കെ പി, ഹസ്സൻ ചക്കായിൽ തുടങ്ങിയവർ പ്രസംഗിച്ചു.













