പക്ഷാഘാത ബോധവൽക്കരണ സന്ദേശവുമായി ആയുർഗ്രീൻ സംഘടിപ്പിച്ച ‘റൺ FAST’ മിനി മരത്തോണിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു


എടപ്പാൾ: ഒക്ടോബർ 29, 2025: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച്, സ്ട്രോക്കിനെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ആയുർഗ്രീൻ ഹോസ്പിറ്റൽസ് എടപ്പാളിൽ സംഘടിപ്പിച്ച ‘റൺ FAST’ മിനി മാരത്തോൺ വൻ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. “ഒന്നായി പക്ഷാഘാതത്തിനെതിരെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച മാരത്തോണിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.
രാവിലെ 9 മണിക്ക് നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച മാരത്തോൺ ചങ്ങരംകുളം സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആയുർഗ്രീൻ ഹോസ്പിറ്റൽ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. സക്കറിയ കെ.എൻ അധ്യക്ഷത വഹിച്ചു. ആയുർഗ്രീൻ ചെയർമാൻ ഹിഫ്സുറഹ്മാൻ, കോ ഫൗണ്ടറും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഹബീബുള്ള എം.ടി, ഗെറ്റ് വെൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹക്കീം, ഓപ്പറേഷൻസ് മാനേജർ ജിയാസ് പി, മാർക്കറ്റിംഗ് മാനേജർ ഇസ്തിയാക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
50 വയസ്സിന് മുകളിലുള്ള 20 ഓളം ആളുകൾ മാരത്തോണിൽ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മികവേകി. ആരോഗ്യ സംരക്ഷണത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച മുതിർന്ന പൗരന്മാരുടെ പങ്കാളിത്തം യുവതലമുറയ്ക്ക് പ്രചോദനമായി.
മാരത്തോൺ വിജയികൾ:
പുരുഷന്മാരുടെ വിഭാഗത്തിൽ നിന്നും:
- ആദർശ്
- മനോജ് കുമാർ
- മുഹമ്മദ് സ്വാലിഹ്
- സ്ത്രീകളുടെ വിഭാഗത്തിൽ നിന്നും:
- ജിൻസി
- സഫ്ന ഷെറിൻ
- സാരംഗി
വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു. മാരത്തോൺ പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി. 50 വയസിനു മുകളിൽ പ്രായമുള്ള എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു.













