ആറ് ലക്ഷത്തിന് 40 ലക്ഷം നൽകി എന്നിട്ടും പലിശക്കാരുടെ ഭീഷണി : വ്യാപാരി ജീവനൊടുക്കി

ഗുരുവായൂർ : ആറുലക്ഷം രൂപ പലിശയ്‌ക്കെടുത്ത വ്യാപാരി ഇതുവരെ നല്‍കിയത് പണവും വസ്തുവും അടക്കം 40 ലക്ഷത്തിലേറെ രൂപ. എന്നാല്‍ ഇതുകൊണ്ടും ആര്‍ത്തി തീരാതെ കൊള്ളപ്പലിശക്കാര്‍ ഭീഷണി തുടര്‍ന്നതോടെ വ്യാപാരി ജീവനൊടുക്കി. തൃശൂര്‍ ഗുരുവായൂരില്‍ ആണ് സംഭവം. മുസ്തഫയാണ് ആത്മഹത്യ ചെയ്തത്.
whatsapp 6 ലക്ഷം രൂപയ്ക്കു പകരം 40 ലക്ഷം നല്‍കിയിട്ടും ആര്‍ത്തി തീരാതെ കൊള്ളപ്പലിശക്കാര്‍; ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
പ്രഹ്ലേഷ്, വിവേക് എന്നിവരില്‍ നിന്നാണ് മുസ്തഫ ആറുലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. പ്രതിദിനം എണ്ണായിരം രൂപയാണ് സംഘം ഇതിനു പലിശയായി മുസ്തഫയില്‍ നിന്ന് ഈടാക്കിയിരുന്നത്. കഴിഞ്ഞദിവസം പലിശത്തുകയില്‍ രണ്ടായിരം രൂപ കുറഞ്ഞതിന് ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ച് മുസ്തഫയെ പലിശക്കാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുസ്തഫ ജീവനൊടുക്കിയത്.
പലിശക്കാര്‍ മുസ്തഫയുടെ 20 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു എഴുതി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് അഞ്ചുലക്ഷം രൂപ മാത്രമാണ് പലിശക്കാര്‍ വകയിരുത്തിയത്. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് മുസ്തഫയുടെ സഹോദരര്‍ പറഞ്ഞു.
മുസ്തഫയുടെ സ്ഥാപനത്തിലെത്തുന്ന പലിശക്കാര്‍ പണം എടുത്തുകൊണ്ടുപോകുമായിരുന്നുവെന്ന് മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു. വാടകവീട്ടിലായിരുന്നു മുസ്തഫയും കുടുംബവും താമസിക്കുന്നത്.











