EDAPPAL
മോണിംഗ് വാക്കേഴ്സ് ഗ്രൂപ്പിന്റെ വക ബോട്ടിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു

എടപ്പാൾ : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അരയാൽ കിളികൾ മോണിംഗ് വാക്കേഴ്സ് ഗ്രൂപ്പ് ബോട്ടിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. പൊറൂക്കര അണ്ണക്കംപാട് റോഡിൽ നടന്ന പരിപാടി വാർഡ് മെമ്പർ ക്ഷമ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് വിശ്വൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് ശബരി, ട്രഷറർ രാജൻ വാരിയത്ത്, വിജയൻ പി. പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാലിന്യ വേർതിരിച്ച ശേഖരണത്തിലൂടെ ശുചിത്വ ബോധവത്കരണത്തിന് മാതൃകയാകുന്ന പദ്ധതിയാണ് മോണിംഗ് വാക്കേഴ്സ് ഗ്രൂപ്പ് നടപ്പിലാക്കുന്നത്.













