EDAPPAL

ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ എടപ്പാളിൽ ബിജെപിയുടെ പ്രതിഷേധ ജ്വാല

എടപ്പാൾ : ശബരിമലയിലെ സ്വർണ്ണകൊള്ളക്കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി. സുജീഷ് മുഖ്യപ്രഭാഷണം നടത്തി. കെ. വി. അശോകൻ, സതീശൻ കാലടി, ശിവകുമാർ, ഷൈൻ മോൻ, പ്രേമ മണികണ്ഠൻ, ഷിജില സുബിത, രാകേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button