PONNANI

പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ

പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ.പൊന്നാനി നഴ്സിങ് ഹോമിന് അടുത്ത് ഉള്ള രായിൻ വീട്ടിൽ നായിഫ് (22)മീന്തെരുവ് കമ്മാലിക്കാനകത് അൽ അമീൻ (21) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മൂന്നാം പ്രതി മീൻ തെരുവ് മദാറിൻ്റെ അപ്പൂസ് എന്ന് വിളിക്കുന്ന അഫ്സൽ (22) മറ്റ് പ്രതികളെ പിടികൂടിയ വിവരം മനസ്സിലാക്കി ഒളിവിൽ പോയിരുന്നു.അന്വേഷഷണത്തിൽ ഭാരതപ്പുഴയുടെ തീരത്ത് ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് അഫ്സല്‍ പിടിയിലായത്.ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി ഫയർ സ്റ്റേഷനു സമീപത്ത് വെച്ച് കോളേജ് ഇലക്ഷൻ്റെ വിജയാഹ്ലാദ പ്രകടനത്തിനിടയിലെ തർക്കത്തിനിടെയാണ് പ്രകോപിതരായ യുവാക്കൾ സംഘം ചേർന്ന് ആളുമാറിയാണ് പൊന്നാനി സ്വദേശി ജുനൈദ് എന്ന യുവാവിനെ അക്രമിച്ചത്. കൈവശം ഉണ്ടായിരുന്ന ഇരുമ്പ് വള കൊണ്ട് മുഖത്ത് ഇടിച്ചതോടെ ജുനൈദിന്റെ മുന്‍ വശത്തെ പല്ല് തെറിച്ച് പോവുകയും ചെയ്തിരുന്നു.പൊന്നാനി സിഐ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി,ഷാജിമോൻ,എഎസ്ഐ,എലിസബത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെം ജെറോൺ,സുരേഷ്,നാസർ,പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button