kaladi
കേരളോത്സവ വിജയികൾക്ക് സമ്മാനദാനം നടത്തി


കാലടി: ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 ലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കെ.ജി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് ബൾക്കീസ് കൊരണപ്പ അദ്ധ്യക്ഷത വഹിച്ചു. കേരളോത്സവം വർക്കിംഗ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ റംസീന ഷാനൂബ് ഭരണസമിതി അംഗങ്ങളായ അസ്ലം തിരുത്തി, സുരേഷ് , ഗഫൂർ , ലെനിൻ , രജിത , രജനി , ഗിരിജ , യൂത്ത് കോ- ഓർഡിനേറ്റർ ഉഷ , അസി. സെക്രട്ടറി ബിനേഷ് എന്നിവർ സംസാരിച്ചു . വിവിധ ക്ലബ് പ്രതിനിധികൾ മത്സര വിജയികൾ , ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓവറോൾ ചാമ്പ്യൻഷിപ്പ് ഫിനിക്സ് കണ്ടനകവും റണ്ണേഴ്സ്അപ്പ് പ്രിയദർശിനി പോത്തനൂരും കരസ്ഥമാക്കി. എല്ലാ വിജയികൾക്കും ട്രോഫിയും , സർട്ടിഫിക്കും നൽകി ആദരിച്ചു .













