kaladi
വായന മത്സരം നടത്തി

കാലടി : ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ കാലടി ഗ്രാമ പഞ്ചായത്തിലെ എൽ. പി., യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു.കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബൽക്കീസ് കൊരണപ്പറ്റ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയശ്രീ, ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.കെ. അബ്ദുൽ ഗഫൂർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബിജു കുണ്ടയാർ, കെ. സ്മിത, കെ.അഭിലാഷ്, പി. ഷീജ സി.വി.സന്ധ്യ. പി. ഉണ്ണികൃഷ്ണൻ. എന്നിവർ സംസാരിച്ചു. കാലടി ഗ്രാമീണ വായനശാല പ്രസിഡന്റ് കെ. കെ. അപ്പു സ്വാഗതവും, സെക്രട്ടറി കെ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.













