KUTTIPPURAM

സീനിയർ സിറ്റിസൺ ഫോറംഎലൈറ്റ് ലൈബ്രറി, കുറ്റിപ്പുറം

വയോജന കൂട്ടായ്മ

കുറ്റിപ്പുറം : ലോകവയോജന ദിനത്തിൽ എലൈറ്റ് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറം വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. പരസ്പരം അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഫോറം പ്രസിഡന്റ്‌ ഡോ. സി.പി.കെ ഗുരുക്കളുടെ അധ്യക്ഷതയിൽ മുതിർന്ന അംഗങ്ങളായ കക്കാട്ടിൽ കുഞ്ഞുമരക്കാർ ഹാജി, കെ. പി ഗംഗാധരൻ നായർ, പാറക്കൽ അബു എന്നിവരെ ആദരിച്ചു.

ലൈബ്രറി പ്രസിഡന്റ്‌ എൻ. വി. കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കെ.പി.അശോകൻ, ഡോ.വീരാൻകുട്ടി, ലത്തീഫ് കുറ്റിപ്പുറം, മണികണ്ഠകുമാർ, ഹമീദ് പാണ്ടികശാല, ആമിനക്കുട്ടി ടീച്ചർ, അസീസ് പാച്ചത്ത്, പൂക്കോട്ട് കുഞ്ഞിമുഹമ്മദ്, ടി.കെ.മുഹമ്മദ്കുട്ടി, ഒ. രാജഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.മൊയ്‌തീൻകുട്ടി സ്വാഗതവും, വി. പി പരമേശ്വരൻ നന്ദിയും പറഞ്ഞ മാതൃകാപരമായ കൂട്ടായ്മ വയോജന വകുപ്പ് നടപ്പിൽ വരുത്തുവാനും, വയോജനങ്ങൾക്കുള്ള ട്രെയിൻ യാത്ര ആനുകൂല്യം പുനസ്ഥാപിക്കുവാനും സർക്കാരിനോട് ആവശ്യപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button