ആനക്കര

ആനക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു

ആനക്കര : ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു. നെയ്യൂരിൽ നടന്ന വോളിബോൾ മത്സരത്തോടെയാണ് തുടക്കം കുറിച്ചത്. വികസനകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ സവിത സി പി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ പി കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ കെ.പി.മുഹമ്മദ്, പി.കെ ബഷീർ , ബീന വി.പി കോ-ഓർഡിനേറ്റർമാരായ സിയാദ്, റോഷിൻ , നിജിമോൻ , അനിൽകുമാർ എന്നിവർ സംബന്ധിച്ചു. യുവ നയന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വോളിബോൾ മത്സരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button