എടപ്പാൾ : പ്രധാന പാതയോരങ്ങളിലെ പാലങ്ങൾ ശുചീകരിച്ച് പിഡബ്ല്യുഡി. നീണ്ട ഇടവേളകൾക്ക് ശേഷമാണ് പ്രധാന പാതയോരങ്ങളിലെ പാലങ്ങളും പരിസരവും വൃത്തിയാക്കിയത്. സംസ്ഥാനപാതയിൽ പന്താവൂർ പാലത്തിനും എടപ്പാൾ പൊന്നാനി റോഡിലെ ചെറിയ പാലവും വൃത്തിയാക്കിയാണ് പണികൾ ആരംഭിച്ചിരിക്കുന്നത്. കാടുമുടി കിടന്നിരുന്ന ഭാഗങ്ങൾ വെട്ടി വെളിച്ചമാക്കിയും വൃത്തിയാക്കിയുമണ് പ്രവർത്തികൾ നടന്നത്. വരും ദിവസങ്ങളിലായി പെയിന്റിംഗ് വർക്കുകളും നടക്കും എന്നാണ് സൂചന