EDAPPAL
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി:എത്രയും ചിത്രം പരിപാടിക്ക് തുടക്കം കുറിച്ചു

എടപ്പാൾ : ആർട്ടിസ്റ്റ് നമ്പൂതിരി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന എത്രയും ചിത്രം ചിത്രം പരിപാടിക്ക് പുഷ്പാർച്ചനയോടെ തുടക്കം കുറിച്ചു. പനമണ്ണ ശശി, വരദ രാജൻ എന്നിവർ അവതരിപ്പിച്ച കേളിയ്ക്ക് ശേഷം നടന്ന ചടങ്ങിൽ പ്രൊഫ. എംഎം നാരായണൻ അധ്യക്ഷത വഹിച്ചു. അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് മുഖ്യപ്രഭാഷണം നടത്തി. ബിനുരാജ് കലാപീഠം, രാമു, എൻ ഇ സുധീർ, ശ്രീവത്സൻ ജെ മേനോൻ, സുധീർ നാഥ്, ദേവൻ എന്നിവർ പ്രസംഗിച്ചു. സെപ്തംബർ 15ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നമ്പൂതിരി ചിത്രങ്ങൾ ഏറ്റുവാങ്ങും. സംസ്ഥാനത്തുടനീളം ചിത്രപ്രദർശനവും പിന്നീട് തിരുവനന്തപുരത്ത് പുരസ്കാരദാനവും നടക്കും.













