ദൃശ്യ വിസ്മയമായിമീലാദ് വാഹന റാലി

ചങ്ങരംകുളം: പ്രവാചക ജന്മദിനാഘോഷ ഭാഗമായി പന്താവൂർ ഇർശാദ് ,
പാലക്കാട് -മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ സംഘടിപ്പിച്ച വർണാലംകൃത വാഹന റാലി കാണികൾക്ക് ദൃശ്യ വിസ്മയമായി.
രാവിലെ പത്തിന് പന്താവൂരിൽ നിന്നും ആരംഭിച്ച റാലി , ചങ്ങരംകുളം, വളയംകുളം, കോക്കൂർ, കൊഴിക്കര, മാരായംകുന്ന്, നടുവട്ടം വഴി ക്യാമ്പസിൽ സമാപിച്ചു .
സയ്യിദ് അൻവർ സാദത്ത് തങ്ങളുടെ നേതൃത്വത്തിൽ കൊഴിക്കര കാം ഖുർആൻ അക്കാദമിയിലും വളയംങ്കുളത്ത് ചിയ്യാനൂർ വാദിബദർ കമ്മിറ്റിയും മറ്റു പ്രദേശങ്ങളിൽ നാട്ടു കൂട്ടായ്മകളും റാലിക്കു സ്വീകരണം നൽകി.
ഇർശാദ് സ്ഥാപകാംഗം റിട്ട : തഹസിൽദാർ പി പി മുഹമ്മദ് കുട്ടി ഹാജി, കേന്ദ്രകമ്മിറ്റി ഭാരവാഹികളായ കെ സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി പി.പി നൗഫൽ സഅദി , എ മുഹമ്മദുണ്ണി ഹാജി ജലീൽ അഹ്സനി , എം എ കുട്ടി മൗലവി അബ്ദുറശീദ് അൽ ഖാസിമി,എം കെ റഷീദ് നടക്കാവ്, ഷംസുദ്ദീൻ തച്ചു പറമ്പ് പ്രസംഗിച്ചു.
കെ പി എം ബഷീർ സഖാഫി, ടി സി അബ്ദുറഹ്മാൻ, കെ സി മൂസ ഹാജി , വി കെ അലവി ഹാജി വിവിധ സ്ഥാപന മേധാവികളായ അബ്ദുൽബാരി സിദ്ധീഖി ,
കെ എം ഷെരീഫ് ബുഖാരി ,നൂറുദ്ദീൻ ബുഖാരി, സലീം വയനാട് നേതൃത്വം നൽകി
ക്യാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാർത്ഥികളും
അണിനിരന്ന കലാ പരിപാടികൾ, മെഗാ ദഫ് പ്രദർശനം , പ്രവാചക പ്രകീർത്തന സദസ്സ് , മധുരപ്പൊതി, സ്നേഹവിരുന്ന് എന്നിവയും നടന്നു.














