KERALA

കുന്നംകുളം പറേമ്പാടത്ത് ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം:മൂന്ന് പേർക്ക് പരിക്കേറ്റു.

കുന്നംകുളം:കുന്നംകുളം പാറേമ്പാടത്ത് ലോറിയും കാറുകളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കാർ യാത്രികരായ നിലമ്പൂർ സ്വദേശി ചുട്ടിപ്പാറയിൽ വീട്ടിൽ വർഗീസിന്റെ മകൻ സാംജി വർഗീസ് (37), അടൂർ സ്വദേശി ജോളി ഭവനം വീട്ടിൽ ബിജുവിന്റെ ഭാര്യ ഷീജ (45), ലോറി ഡ്രൈവർ കൊണ്ടോട്ടി സ്വദേശി പേരുള്ളക്കാട് വീട്ടിൽ അബ്ബാസിന്റെ മകൻ റസീൽ(28 )എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണി ടെയാണ് അപകടമുണ്ടായത്.പെരുമ്പിലാവ് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബ്രെസ
കാറും,മിനിലോറിയും തൃശ്ശൂർ ഭാഗത്തു നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.ബ്രെസ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന ഇന്നോവ കാറിലും പിറകിൽ വരികയായിരുന്ന മിനി ലോറിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെയും ലോറിയുടെയും മുൻവശം പൂർണമായും തകർന്നു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നംകുളം അഡീഷണൽ എസ്ഐ ഗോപി, 108 ആംബുലൻസ് ഡ്രൈവർ ക്ലിന്റൺ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button