CHANGARAMKULAMLocal news
വാക്സിൻ വിതരണത്തിലെ അപാകത:ആലംകോട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് നില്പ്പ് സമരം നടത്തും

ചങ്ങരംകുളം: വാക് സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക,വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ സുതാര്യമാക്കുക,തെരുവു വിളക്കുകൾ നന്നാക്കുക, കോവിഡ് രോഗികൾക്ക് ആംബുലൻസ് സർവീസ് ലഭ്യമാക്കുക,കൊറന്റയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തുക,പഞ്ചായത്ത് ഭരണം കാര്യക്ഷമമാക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലംകോട് പഞ്ചായത്ത് ഭരണ കാര്യാലയത്തിനു മുന്നിൽ ആലംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആഗസ്റ്റ് 17 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നിൽപ്പ് സമരം നടത്താൻ തീരുമാനിച്ചു.














