SPORTS

ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു.

മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഗംഭീർ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗംഭീർ അഭ്യർഥിച്ചു.

2018 ൽ ഐപിഎൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഗംഭീർ. ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ആർപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി നിയമിക്കപ്പെട്ടതിന്പിന്നാലെയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button