VELIYAMKODE

36 -മത് പൊന്നാനി ഉപജില്ലാ കലോൽസവത്തിന്  വെളിയങ്കോട് സ്കൂളിൽ ഉജ്ജ്വല തുടക്കം

കൗമാര കലകളുടെ മാമാങ്കമായ 36 -മത് പൊന്നാനി ഉപജില്ലാ കേരളാ സ്കൂൾ കലോൽസവത്തിന് വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല തുടക്കം. വിളംബര റാലിയായെത്തി പ്രധാന വേദിയായ ഗാന്ധിജിയിൽ ഉപജില്ലാ കലോത്സവം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. മനുഷ്യന് ഉത്തമമായ സംസ്‍കാരം സൃഷ്ടിക്കുകയാണ് കലകൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെളിയങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ സുബൈർ, വി കെ എം ഷാഫി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സെയ്ത് പുഴക്കര, എച്ച് എം ഫോറം കൺവീനർ വി കെ അനസ്, പി ടി എ പ്രസിഡന്റ് ടി ഗിരിവാസൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ ടി നൂർ മുഹമ്മദ്, കൺവീനർ വി രാധിക, പ്രോഗ്രാം കൺവീനർ സി റഫീഖ്, അജിത്ത് ലൂക്ക്, ഇ പി എ ലത്തീഫ്, ടി കെ സതീശൻ, വി കെ ശ്രീകാന്ത്, ഷാജി കാളിയത്തേൽ, കെ കെ ബീരാൻകുട്ടി, ഷെമീർ ഇടിയാട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ചു ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി. പൊന്നാനി ഉപജില്ല ശാസ്ത്രമേളയിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button