ENTERTAINMENT

32,000 പിന്നെ 3 ആക്കി, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്; കേരള സ്റ്റോറിയെ കുറിച്ച് ടൊവിനോ

ദി കേരള സ്റ്റോറി താൻ കണ്ടിട്ടില്ലെന്ന് നടൻ ടോവിനോ തോമസ്. ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി നൽകിയത്. ‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ നടൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രെയിലർ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു പിന്നീട് അത് മൂന്ന് ആക്കിമാറ്റി, എന്താണ് ഇതുകൊണ്ട് അർത്ഥമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ട്രെയിലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്നായിരുന്നു, എന്നിട്ട് നിര്‍മാതാക്കള്‍ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്? എന്റെ അറിവില്‍ കേരളത്തില്‍ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് ആര്‍ക്കും അതിനെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇത് കേരളത്തില്‍ നടന്നുവെന്ന കാര്യമാണെന്ന് ഞാന്‍ നിഷേധിക്കില്ല. സംഭവിച്ചിട്ടുണ്ടാകാം, വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാന്‍ ഇത് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്- ടൊവിനോ വ്യക്തമാക്കി.
അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്ത അഞ്ച് വ്യത്യസ്തമായ രീതിയില്‍ കൊടുക്കുന്നത് നമ്മള്‍ കാണുന്നു. അതിനാല്‍ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തില്‍ മൂന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്- ടൊവിനോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button